കോവളത്ത് കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

Gouri-amma
കോവളം ബീച്ചില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വര്‍ക്കല സ്വദേശി അനൂപിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മറ്റ് 4 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. കാലാവസ്ഥ പ്രതികൂലമായതിനാലാണ് തെരച്ചിലിനെ അത് ബാധിക്കുന്നുണ്ടെന്ന് കോസ്റ്റല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.ഇന്നലെ വൈകിട്ട് ആറരയോടെയാണ് കടല്‍ കാണാന്‍ പോയതായിരുന്നു ഇവര്‍. കോവളത്തുള്ള പാറയ്ക്കു മുകളില്‍ നില്‍ക്കുമ്പോള്‍ ശക്തമായ തിരയടിച്ചു കടലില്‍ വീഴുകയായിരുന്നു ഇവര്‍. നിതിന്‍ രാജ്, അഭിഷേക്, ജിതിന്‍, സ്റ്റാച്യു സ്വദേശി അഖില്‍, അനൂപ് എന്നിവരെ കാണാതായത്.