കോഴിക്കോട് വീണ്ടും ചാമ്പ്യന്മാര്

school-fest56ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് വീണ്ടും ചാമ്പ്യന്മാരായി. തുടര്‍ച്ചയായ പത്താംതവണയാണ് കോഴിക്കോട് കലാകിരീടം കരസ്ഥമാക്കുന്നത്. തിരുവനന്തപുരത്ത് ഏഴ് ദിവസം നീണ്ട കലോത്സവ രാവുകള്‍ സമാപിച്ചപ്പോള്‍ 919 പോയിന്റുമായാണ് കോഴിക്കോട് ഒന്നാംസ്ഥാനം നിലനിര്‍ത്തിയത്. 912 പോയിന്റോടെ പാലക്കാട് രണ്ടാം സ്ഥാനത്തെത്തി. 908 പോയന്റുമായി കണ്ണൂര്‍ മൂന്നാം സ്ഥാനവും മലപ്പുറം നാലാം സ്ഥാനവും നേടി. ആതിഥേയരായ തിരുവനന്തപുരം 387 പോയിന്റുമായി ഒന്‍പതാം സ്ഥാനത്താണ്.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കോഴിക്കോടിന് 416 ഉം ഹയര്‍ സെക്കന്‍ഡറിയില്‍ 503 പോയിന്റുമാണ് ലഭിച്ചത്. എറണാകുളത്തിനും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 503 പോയിന്റുണ്ട്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിഭാഗത്തില്‍ 120 പോയിന്റ് നേടിയ ഇടുക്കി കുമരമംഗലം സ്‌കൂളാണ് ഒന്നാമത്. 112 പോയിന്റുള്ള ആലപ്പദഴം മാന്നാര്‍ സ്‌കൂള്‍ രണ്ടാമതും 98 പോയിന്റുള്ള കാഞ്ഞങ്ങാട് ദുര്‍ഗ സ്‌കൂള്‍ മൂന്നാമതുമായി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 119 പോയിന്റുമായി പലക്കാട് ആലത്തൂര്‍ ബി.എസ്.എസ്.എസ്. ഗുരുകുലം സ്‌കൂള്‍ വന്‍ ലീഡോടെ ഒന്നാം സ്ഥാനക്കാരായി.
കാസര്‍ക്കോട് കാഞ്ഞങ്ങാട് ദുര്‍ഗ സ്‌കൂളാണ് (68) രണ്ടാം സ്ഥാനത്ത്. 67 പോയിന്റുമായി ഇടുക്കി കുമരമംഗലം എം.കെ.എന്‍.എം. സ്‌കൂള്‍ മൂന്നാമതായി. ചലച്ചിത്രതാരങ്ങളായ നിവിന്‍പോളിയും സുരാജ് വെഞ്ഞാറമൂടും സംബന്ധിച്ചു. സമാപനച്ചടങ്ങ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി