മത്സരിക്കാന്‍ കെപിഎസി ലളിത

kpscനിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സിനിമാ താരങ്ങള്‍ സ്ഥാനാര്‍ഥികളായേക്കുമെന്ന് റിപ്പോര്‍ട്ട്. കെപിഎസി ലളിതയുടെ പേരാണ് ഏറ്റവും ഒടുവിലായി പറഞ്ഞുകേള്‍ക്കുന്നത്. സിപിഎം അനുഭാവിയായ ലളിത പാര്‍ട്ടിയുടെ കൊടിക്കീഴില്‍ തൃശൂര്‍ ജില്ലയില്‍ എവിടെയെങ്കിലും മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കെപിഎസി ലളിതയുടെ സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ച് സംസ്ഥാന കമ്മറ്റി ചര്‍ച്ച ചെയ്തിരുന്നു. നടന്‍ മുകേഷും ഇടതുപക്ഷത്തിനുവേണ്ടി മത്സരരംഗത്തുണ്ടാകും. കൊല്ലം ജില്ലയില്‍ സിപിഐ സ്ഥാനാര്‍ഥിയായിട്ടായിരിക്കും മുകേഷിന്റെ അരങ്ങേറ്റം. നടന്മാരായ ജഗദീഷ്, സിദ്ദിഖ് എന്നിവര്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടികയിലും ഉള്‍പ്പെട്ടിട്ടുണ്ട്.