7,300 കോടി രൂപയുടെ കട ബാധ്യത:വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാതിരിക്കാന്‍ സാധിക്കില്ലെന്നും എന്നാല്‍ നിരക്ക് കൂട്ടുന്നത് സംബന്ധിച്ച് തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 7,300 കോടി രൂപയുടെ കട ബാധ്യതയുമായാണ്  വകുപ്പ് മുന്നോട്ട് പോകുന്നത്. പൊതു മേഖല സ്ഥാപനങ്ങളും വാട്ടര്‍ അതോറിറ്റിയുമടക്കം പണം നൽകാനുണ്ട്. അതേസമയം, അതിരപ്പിള്ളി പദ്ധതി നടക്കാന്‍ സാധ്യതയില്ലെന്നും മന്ത്രി വ്യക്തമാക്കി.