കെ.എം ഷാജിയുടെ അയോഗ്യത തന്നെ അപമാനിച്ച യൂത്ത്‌ലീഗിന് പടച്ചവന്‍ നല്‍കിയ ശിക്ഷ: മന്ത്രി കെ.ടി ജലീല്‍

അഴിക്കോട് എംഎല്‍.എ കെ.എം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി ലീഗിനും യൂത്ത് ലീഗിനും ദൈവം നല്‍കിയ ശിക്ഷയെന്ന് മന്ത്രി കെ.ടി ജലീല്‍. അന്യായം പറഞ്ഞ് അപവാദം പ്രചരിപ്പിച്ച് അപമാനപ്പെടുത്താന്‍ ശ്രമിച്ചതിന് പടച്ചവന്‍ നല്‍കിയ ശിക്ഷയാണിതെന്ന് ന്യൂസ് 18 കേരളയ്ക്ക് നല്‍കിയ പ്രതികരണത്തില്‍ അദ്ദേഹം പറഞ്ഞു.

എന്തൊക്കെയായിരുന്നു ഇവരൊക്കെ ഫെയ്‌സ്ബുക്കിലും സോഷ്യല്‍ മീഡിയയിലും പ്രചരിപ്പിച്ചിരുന്നത്. ഇതൊക്കെ മുകളില്‍ നിന്നൊരാള്‍ കാണുന്നുണ്ടെന്ന വിചാരം ഇവര്‍ക്കൊക്കെ ഉണ്ടാകണ്ടേ. ഏതായാലും ഇതൊക്കെ ഉന്നയിച്ച ആളുകളെയും കാത്തിരിക്കുന്നത് സമാനമായ അനുഭവങ്ങളാകുമെന്ന് ഇവരൊക്കെ മനസിലാക്കിയാല്‍ നന്നാകുമെന്നാണ് ജലീല്‍ പറഞ്ഞത്.

അതേസമയം ഷാജിക്കെതിരെ പുറപ്പെടുവിച്ച വിധി രണ്ടാഴ്ചത്തേക്കി ജസ്റ്റിസ് പി.ഡി രാജന്റെ ബെഞ്ച് താത്കാലിക സ്റ്റേ ചെയ്തു. ആറു വര്‍ഷത്തേക്ക് അയോഗ്യനാക്കിയ കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി ഷാജി നല്‍കിയ ഹര്‍ജിയിലാണ് നടപടി. തിരഞ്ഞെടുപ്പ് വിജയത്തിനായി ഷാജി വര്‍ഗീയ പ്രചാരണം നടത്തിയെന്ന എതിര്‍ സ്ഥാനാര്‍ഥി എം.വി നികേഷ്‌കുമാറിന്റെ ഹര്‍ജിയിലാണ് അയോഗ്യത നേരിട്ടത്.

Show More

Related Articles

Close
Close