മാണി യുഡിഎഫ് വിട്ടുപോകുന്നത് ആത്മഹത്യാപരം

കേരള കോണ്‍ഗ്രസ് (എം) ബിജെപിക്കൊപ്പം പോയാല്‍ ആത്മഹത്യാപരമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. യുഡിഎഫില്‍ കേരള കോണ്‍ഗ്രസിനു ചില പ്രശ്‌നങ്ങളുണ്ടെന്നത് യാഥാര്‍ഥ്യമാണ്. ചരല്‍ക്കുന്ന് ക്യാംപ് കഴിയുന്നതുവരെ കാത്തിരിക്കാനാണ് ചെയര്‍മാന്‍ കെ.എം.മാണിയുടെ നിര്‍ദേശം. അത് അംഗീകരിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇടഞ്ഞുനില്‍ക്കുന്ന കെ.എം.മാണി അനുരഞ്ജന നീക്കങ്ങളോടു മുഖം തിരിക്കുകയാണ്. ആറിനും ഏഴിനും ചരല്‍ക്കുന്നില്‍ ചേരുന്ന സംസ്ഥാന ക്യാംപില്‍ കടുത്ത തീരുമാനം ഉണ്ടാകുമെന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്. മാണിയെ അനുനയിപ്പിക്കാന്‍ യുഡിഎഫ് നിയോഗിച്ചിരിക്കുന്നവരില്‍ ഒരാള്‍ പി.കെ.കുഞ്ഞാലിക്കുട്ടിയാണ്.

Post your valuable comments
.fballshare_left {float:left;}.fballshare { margin: 0px; text-align:center} .fball_fbshare{width:90px;} .fball_fblike{width:100px;} .fball_pinterest, .fball_linkedin{margin-right:10px;}.fball_plusone {width:70px;}.fball_twitter {width:90px;margin-top:12px;}.fball_pinterest, .fball_linkedin{margin-top:9px;}