KeralaLatest NewsNews

കുട്ടനാട്ടുകാര്‍ക്ക് ആശ്വാസം; ഒഴുകി സഞ്ചരിക്കുന്ന റേഷന്‍കട ആരംഭിച്ചു

പ്രളയത്തില്‍ സംസ്ഥാനത്ത് ഏറ്റവും അധികം റേഷന്‍ കടകള്‍ നശിച്ചുപോയ കുട്ടനാട് താലൂക്കില്‍ ഒഴുകി സഞ്ചരിക്കുന്ന റേഷന്‍ കട ആരംഭിച്ചു. ഇനി റേഷന്‍ ബോട്ടില്‍ അതത് സ്ഥലങ്ങളിലെത്തും. റേഷന്‍ വിതരണം സുഗമമായി നടത്താനായുള്ള പദ്ധതിയുടെ ഉദ്ഘാടനം ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ നിര്‍വഹിച്ചു. വെള്ളപ്പൊക്കം ബാധിച്ച സ്ഥലങ്ങളില്‍ വിതരണം സാരമായി ബാധിച്ചത് കുട്ടനാട് താലൂക്കിലായിരുന്നു.

റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് പകരം റേഷന്‍ കാര്‍ഡ് നല്‍കാനും റേഷന്‍ കടയില്‍ വെള്ളം കയറി അരി നഷ്ടപ്പെട്ടവര്‍ക്ക് പകരം അരി നല്‍കാനും നടപടികള്‍ സ്വീകരിച്ചതായി മന്ത്രി പറഞ്ഞു. 50 റേഷന്‍ കടകളാണ് പ്രളയം ബാധിച്ച് സാധനങ്ങള്‍ നശിച്ചുപോയത്. .62 കോടിയോളം രൂപയുടെ സാധനങ്ങള്‍ നശിച്ചു പോയെന്നാണ് പ്രാഥമികമായി വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.

പ്രളയത്തില്‍ റേഷന്‍ കാര്‍ഡുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേക അദാലത്ത് ക്യാമ്പുകള്‍ തുടങ്ങി ഉടനടി കാര്‍ഡുകള്‍ നല്‍കുന്നതിനുള്ള നടപടിയും ആരംഭിച്ചതായും മന്ത്രി അറിയിച്ചു.സംസ്ഥാനത്തെ 80.78 ലക്ഷം കാര്‍ഡു ഉടമകളില്‍ നിന്നും 71.52 ലക്ഷം പേര്‍ (88.53% പേര്‍) ആഗസ്റ്റ് മാസത്തെ റേഷന്‍ വാങ്ങിയിട്ടുണ്ട്. ഇപോസ് വന്നതിന് ശേഷമുള്ള റെക്കാര്‍ഡ് വിതരണമാണിത്. സംസ്ഥാനത്ത് സൗജന്യ റേഷന്‍ ഇതുവരെ വാങ്ങിയത് ആകെ.15.95 ലക്ഷം കുടുംബങ്ങളാണ്.

Tags
Show More

Related Articles

Close
Close