കുട്ടനാട്ടിലെ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ചയും അവധി

ശക്തമായ മഴയെ തുടര്‍ന്ന് കുട്ടനാട്ടില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുകയാണ്. കുട്ടനാട് താലൂക്കിലെ ചമ്പക്കുളം, കൈനകരി, പുളിങ്കുന്ന് പഞ്ചായത്തുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റ് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച കലക്ടര്‍ അവധി പ്രഖ്യാപിച്ചു.