തൊഴിലാളിപ്പാര്‍ട്ടിയില്‍ സ്ഥാനമോഹികള്‍ : സി പി എം കമ്മിഷന്‍

കുറ്റ്യാടി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന കെകെ ലതികയെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയത് പാര്‍ട്ടിയിലെ സ്ഥാനമോഹികളായ നേതാക്കളാണെന്ന് സിപിഐഎം അന്വേഷണ കമ്മീഷന്‍.

lathika

ലതികക്കെതിരെ വനിതാ നേതാക്കള്‍ തന്നെ രംഗതെത്തിയത് പ്രതിച്ഛായയെ ബാധിച്ചു. ഇതിനെ തുടര്‍ന്ന് പാര്‍ട്ടി ഘടകങ്ങളില്‍ ഭിന്നിപ്പുണ്ടായി. ഇത് പരിഹരിക്കാന്‍ സാധിച്ചില്ല.ലതിക മൂന്നാം തവണയും മത്സരിക്കില്ലെന്ന് സ്ഥാനമോഹികള്‍ പ്രചരിപ്പിച്ചു. ഈ കണ്ടെത്തലുകളാണ് കോഴിക്കോട് ജില്ലാ കമ്മറ്റിയംഗം പി വിശ്വന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്.

പതിമൂന്ന് മണ്ഡലങ്ങളിൽ പതിനൊന്നിടത്തും വിജയച്ച് കോഴിക്കോട് ജില്ലയിൽ പാർട്ടിയും മുന്നണിയും ചെമ്പട്ടമിഞ്ഞപ്പോഴാണ് ഉറച്ച മണ്ഡലമായിരുന്ന കുറ്റിയാടിയിൽ സിപിഎം പരാജയപ്പെട്ടത്.

2011ൽ 15,269 വോട്ടിനു ജയിച്ച പേരാമ്പ്രയിൽ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തിന്റെ ഭൂരിപക്ഷം മൂന്നിലൊന്നായി ചുരുങ്ങിയത് ഉൾപ്പാർട്ടി പ്രശ്നങ്ങൾ മൂലമെന്നാണ് കണ്ടെത്തൽ. ടി.പി.രാമകൃഷ്ണനെ സ്വന്തം മണ്ഡലത്തിൽ തോൽപ്പിക്കാൻ ശ്രമങ്ങളുണ്ടായെന്നു വ്യക്തമാക്കുന്നതാണു രണ്ടാമത്തെ റിപ്പോർട്ട്.