പത്തുകോടിയിലേറെ ആസ്തിയുള്ള ഭിക്ഷക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

kuwait11
ബാങ്ക് ബാലന്‍സ് 500,000 കുവൈത്ത് ദിനാര്‍ (പത്തു കോടിയിലേറ രൂപ)ഉള്ള ഭിക്ഷക്കാരനെ കുവൈറ്റ് പോലീസ് അറസ്റ്റ് ചെയ്തു. കുവൈത്ത് സിറ്റിയിലെ ഒരു പള്ളിക്ക് സമീപം ഭിക്ഷാടനം നടത്തിയിരുന്ന വിദേശിയായ ഇയാളെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.കുവൈത്ത് അടക്കമുള്ള ജിസിസി രാജ്യങ്ങളില്‍ ഭിക്ഷാടനം നിരോധിച്ചിട്ടുള്ളതാണ്. നിയമം ലംഘിച്ച് പൊതുസ്ഥലത്ത് ഭിക്ഷ യാചിച്ചതിന് ഇയാളെ കസ്റ്റഡിയിലെടുത്ത പൊലീസ് പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ പേരില്‍ ബാങ്ക് അക്കൗണ്ടില്‍ പത്തു കോടിയിലേറെ രൂപ നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയത്.ഏപ്രിലില്‍ മാത്രം ഏഷ്യക്കാരടക്കമുള്ള 22 യാചകരെ കുവൈത്ത് നാടുകടത്തിയിരുന്നു.