മത്സരകാര്യം 15 ദിവസത്തിനകം: ലാലു അലക്‌സ്

തിരഞ്ഞെടുപ്പില്‍ ചലച്ചിത്ര താരങ്ങള്‍ മത്സരിയ്ക്കുന്നത് പുതുമയുള്ള കാര്യമല്ല. നിയമസഭ തിരഞ്ഞെടുപ്പില്‍ നടന്‍ ലാലു അലക്‌സ് മത്സരിയ്ക്കുമെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു. കടുത്തുരുത്തിയില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി ലാലുഅ ലക്‌സ് മത്സരിയ്ക്കുമെന്നായിരുന്നു വാര്‍ത്ത പരന്നത്. വിഷയത്തില്‍ നടന്‍ പ്രതികരിച്ചതോടെ ഇത്തവണ തിരഞ്ഞെടുപ്പില്‍ താരപ്പോരും ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായി. നിയമസഭ തിരഞ്ഞെടുപ്പില്‍ താന്‍ മത്സര രംഗത്ത് ഉണ്ടാകുമോ എന്ന കാര്യം 15 ദിവസത്തിനകം തീരുമാനിയ്ക്കാം എന്ന് ലാലു അലക്‌സ് പ്രതികരിച്ചു. ഒന്നിലധികം മുന്നണികളില്‍ തന്റെ പേര് പരിഗണിയ്ക്കപ്പെട്ടിട്ടുണ്ടെന്നും ലാലു അലക്‌സ്. രാഷ്ട്രീയത്തിന് അതീതമായി വിഷയത്തില്‍ തീരുമാനം എടുക്കുമെന്നും ലാലു അലക്‌സ് പറഞ്ഞു.