കാലിത്തീറ്റ കുംഭകോണം; ലാലു പ്രസാദ് യാദവിന് ജാമ്യം

കാലിത്തീറ്റ കുംഭകോണക്കേസില്‍ ജയിലില്‍ കഴിയുന്ന ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് ജാമ്യം. ചികിത്സയ്ക്കു വേണ്ടി അഞ്ച് ആഴ്ചത്തെ ജാമ്യമാണ് പാറ്റ്‌ന ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്. നാലു കാലിത്തീറ്റ കുംഭകോണക്കേസുകളിലാണ് ലാലു കുറ്റക്കാരനെന്ന് കോടതി  കണ്ടെത്തിയിരിക്കുന്നത്. 2013ല്‍ ആദ്യ കുംഭകോണക്കേസില്‍ ലാലുവിന് അഞ്ചു വര്‍ഷം തടവും പിഴയും കോടതി വിധിച്ചിരുന്നു. ഇതിനു പുറമേ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നു വിലക്കുകയും ചെയ്തിരുന്നു. രണ്ട് മാസം ജയില്‍ ശിക്ഷ അനുഭവിച്ച ലാലു, സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് പുറത്തിറങ്ങിയത്.