ഇന്ത്യയുടെ അപ്പീല്‍ തള്ളി; വിജയ് മല്യയ്ക്ക് ലണ്ടന്‍ കോടതി ജാമ്യം അനുവദിച്ചു

ഒന്‍പതിനായിരം കോടി രൂപയുടെ വായ്പയെടുത്ത് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയ്ക്ക് ലണ്ടന്‍ കോടതി ജാമ്യം അനുവദിച്ചു. മല്യക്കെതിരായി ഇന്ത്യ നല്‍കിയ അപ്പീല്‍ തള്ളികൊണ്ടാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് മല്യയുടെ കേസ് പരിഗണിച്ചത്.

ഇന്ത്യയിലെത്തിയാല്‍ മല്യയെ താമസിപ്പിക്കുന്ന ജയിലിന്റെ വീഡിയോയും ജഡ്ജ് എമ്മ ആര്‍ബട്ട്‌നോട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യ നല്‍കിയ ജയിലിന്റെ ചില ചിത്രങ്ങള്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വീഡിയോ ആവശ്യപ്പെട്ടിരിക്കുന്നത്.

ഏപ്രിലില്‍ അറസ്റ്റിലായ മല്യ ജാമ്യത്തില്‍ തന്നെയാണ് തുടരുന്നത്. ഇന്ത്യയിലെ ജയിലുകളുടെ അവസ്ഥ പരിതാപകരമാണെന്നും, അവിടെ തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നുമാണ് ഹര്‍ജിയില്‍ മല്യ പ്രധാനമായി ഉന്നയിച്ചിരിക്കുന്നത്.