ചൈനയില്‍ മണ്ണിടിച്ചിലില്‍ 25 മരണം

image ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലില്‍ 25 പേര്‍ മരിച്ചു. ലിഡോങ് ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. കനത്ത മഴയെ തുടര്‍ന്ന് മലയിടിഞ്ഞ് നിരവധി വീടുകള്‍ മണ്ണിനടിയിലായി. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്. ഏതാണ്ട് രണ്ടായിരത്തോളം രക്ഷാപ്രവര്‍ത്തകര്‍ ഇവിടെ കര്‍മനിരതരാണ്. തകര്‍ന്ന വീടുകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 12 പേരെയാണ് ഇതുവരെയായി രക്ഷിക്കാനായത്.