കോതമംഗലത്തിന് സമീപം ഉരുള്‍പൊട്ടല്‍; പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിച്ചു

കോതമംഗലത്തിന് സമീപം ചെമ്പന്‍കുഴിയിലും, മുള്ളരിങ്ങാട്, വെള്ളക്കയം ഭാഗത്തും ഉരുള്‍പൊട്ടല്‍. ദുരന്ത സാധ്യത കണക്കിലെടുത്ത് പ്രദേശത്തെ ഏതാനും വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. ഇവിടങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്.

നേര്യമംഗലം ചെമ്പര്‍ കുഴി ഷാപ്പുംപടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു ഓട്ടോറിക്ഷയും പശുക്കളും ഒഴുകിപ്പോയി. അളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തൊട്ടടുത്ത പ്രദേശങ്ങളില്‍ മലയില്‍ നിന്നും വെള്ളം ഒഴുകി വരുന്നുണ്ട് . റവന്യൂ അധികൃതരും ഫയര്‍ഫോഴ്‌സും പോലീസും സംഭവസ്ഥലത്തെത്തി ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

Show More

Related Articles

Close
Close