ചര്‍ച്ചകള്‍ പരാജയം : സമരം തുടരുന്നു

ലോ അക്കാദമി ലോ കോളേജിലെ പ്രശ്‌നത്തില്‍ വിദ്യാര്‍ഥി പ്രതിനിധികളും മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവെക്കില്ലെന്ന നിലപാടില്‍ മാനേജ്‌മെന്റും പ്രിന്‍സിപ്പല്‍ രാജിവെക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ വിദ്യാര്‍ഥികളും ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്.

പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് രാജി വെക്കാനാവില്ലെന്നും വേണമെങ്കില്‍ മാറി നില്‍ക്കാമെന്നും ദീര്‍ഘ കാല അവധിയെടുക്കാമെന്നുമുള്ള ലക്ഷ്മി നായരുടെ നിര്‍ദേശം വിദ്യാര്‍ത്ഥികള്‍ തള്ളി.

കേസിൽ പ്രതിയായ ഒരാൾ അധ്യാപികയായി തുടരുന്നത് അംഗീകരിക്കില്ല. എത്രനാൾ പ്രിൻ‌സിപ്പൽ സ്ഥാനത്തുനിന്ന് മാറി നിൽക്കുമെന്ന് വ്യക്തമാക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടെങ്കിലും മാനേജ്മെന്റ് കൃത്യമായ മറുപടി നൽകിയില്ല.