ഇടതുമുന്നണി വിപുലീകരണ ചര്‍ച്ച തുടരും; അഭിപ്രായമറിയിക്കാന്‍ ഘടകക്ഷികളോട് ആവശ്യപ്പെട്ടു

എല്‍ഡിഎഫ് വിപുലീകരണ ചര്‍ച്ചകള്‍ തുടരും.  ഘടകക്ഷികളുടെ നിലപാട് അറിഞ്ഞതിന് ശേഷമായിരിക്കും അന്തിമ തീരുമാനം. ഒമ്പത് പാര്‍ട്ടികളാണ് മുന്നണിയുമായി സഹകരിക്കുന്നത്. ഓരോ പാര്‍ട്ടികളും ആലോചിച്ച് തീരുമാനം എടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ലോക്താന്ത്രിക് ദള്‍, ഐ.എന്‍.എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് (ബി), ആര്‍.എസ്.പി (കോവൂര്‍ കുഞ്ഞുമോന്‍ വിഭാഗം), കേരള കോണ്‍ഗ്രസ് (ബി), നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ്, ജെ.എസ്.എസ്, സി.എം.പി തുടങ്ങിയവ. ഐ.എന്‍.എല്ലിന്റെയും വീരേന്ദ്ര കുമാറിന്റെ ലോക് താന്ത്രിക് ദളിന്റെയും വിഷയം അജണ്ടയിലുണ്ട്. എന്നാല്‍, കഴിഞ്ഞയോഗത്തിലും വിഷയം ചര്‍ച്ചക്കുവരാത്തത് ഇരുപാര്‍ട്ടി നേതൃത്വത്തിലും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ജനാധിപത്യ കേരള കോണ്‍ഗ്രസും മെല്ലെപ്പോക്കില്‍ അതൃപ്തരാണ്.