കേരളത്തില്‍ തിങ്കളാഴ്ച 12 മണിക്കൂര്‍ യുഡിഎഫ്-എല്‍ഡിഎഫ് ഹര്‍ത്താല്‍

കേന്ദ്രസര്‍ക്കാരിന്റെ ഇന്ധനവില വര്‍ധനവിനെതിരെ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ആറു മണിക്കൂര്‍ ബന്ദ് കേരളത്തില്‍ 12 മണിക്കൂര്‍ ഹര്‍ത്താലാക്കാന്‍ യുഡിഎഫ് തീരുമാനിച്ചു. തിങ്കളാഴ്ച രാവിലെ ആറുമുതല്‍ വൈകിട്ട് ആറ് വരെയാണ് യുഡിഎഫ് ഹര്‍ത്താല്‍. നേരത്തെ ഇടത് പാര്‍ട്ടികള്‍ ദേശീയ തലത്തില്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ദേശീയ തലത്തില്‍ രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് മൂന്ന് വരെയായിരുന്നു നേരത്തെ ബന്ദ് പ്രഖ്യാപിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം തിരുത്തിയത്.

എറണാകുളത്ത് പെട്രോളിന് ലിറ്ററിന് 81.73 രൂപയും ഡീസലിന് ലിറ്ററിന് 75.60 രൂപയും ആണ് ഇന്നത്തെ വിപണി വില. ഈ സാഹചര്യത്തില്‍ ജനജീവിതം ദുരിതപൂര്‍ണമായിരിക്കുകയാണ്. ഇതിനെതിരെ സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.