തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മുന്നേറ്റം

12227784_1178956655465484_5711508360274054016_nതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ത്രിതല പഞ്ചായത്തുകളിൽ ആധിപത്യം അറിയിച്ച് ഇടതു മുന്നണി. യുഡിഎഫിന് കനത്ത തിരിച്ചടി. അതേസമയം സംസ്ഥാനത്ത് ആദ്യമായി ബിജെപി തരംഗമായി. വോട്ടെണ്ണൽ ആരംഭിച്ചതു മുതൽ ഫലം എൽഡിഎഫിന് അനുകൂലമായിരുന്നു.

തെരഞ്ഞെടുപ്പ് നടന്ന 941 ഗ്രാമപഞ്ചായത്തുകളിൽ 538 ഇടത്ത് എൽഡിഎഫ് വിജയിച്ചു. 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 89 എൽഡിഎഫ് നേടി. 14 ജില്ലാപഞ്ചായത്തുകളിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമാണ്. 87 മുനിസിപ്പാലിറ്റികളിൽ 44 ഇടത്ത് എൽഡിഎഫ് വിജയിച്ചു. ആറ് മുനിസിപ്പാലിറ്റികളിൽ നാലെണ്ണം എൽഡിഎഫ് നേടി.

കോഴിക്കോട്, കൊല്ലം കോർപ്പറേഷനുകളിൽ എൽഡിഎഫിന് ഭരണ തുടർച്ചയുണ്ടാകും. കൊച്ചി കണ്ണൂർ കോർപ്പറേഷനുകളിൽ യുഡിഎഫും ഭരിക്കും. അതേസമയം തിരുവനന്തപുരം കോർപ്പറേഷന്‍ ത്രിശങ്കുവിലാണ്. തൃശൂരിൽ ആർക്കും ഭൂരിപക്ഷമില്ല.

യുഡിഎഫിന്‍റെയും മുസ്ലിംലീഗിന്‍റെയും ശക്തി കേന്ദ്രങ്ങളായ മലപ്പുറത്ത് എൽഡിഎഫ് കടന്നുകയറ്റം ഏറെ ശ്രദ്ധേയമായി. കോട്ടയത്ത് മാത്രമാണ് യുഡിഎഫിന് മുന്നേറ്റമുണ്ടാക്കാൻ സാധിച്ചത്.