എല്‍ഡിഎഫ് – യുഡിഎഫ് ഹര്‍ത്താല്‍ ആരംഭിച്ചു; കുട്ടനാട്ടിലെ ജനജീവിതത്തെ സാരമായി ബാധിച്ചു

സംസ്ഥാനത്ത് എല്‍ഡിഎഫും യുഡിഎഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.  ആദ്യ മണിക്കൂറുകളില്‍ ഹര്‍ത്താല്‍ സമാധനപരമാണ്.

 

അതേസമയം ഹര്‍ത്താല്‍ കുട്ടനാട്ടിലെ ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പ്രളയബാധിത പ്രദേശങ്ങളിലേക്ക് വാഹനം ഓടുന്നതിന് തടസമില്ലെന്ന് നേതാക്കള്‍ അറിയിച്ചിരുന്നെങ്കിലും സ്വകാര്യ വാഹനങ്ങള്‍ ഓടാത്തത് ജനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കുട്ടനാട്ടിലെ വിവിധ ബോട്ട് സര്‍വീസുകളും ഹര്‍ത്താല്‍ കാരണം മുടങ്ങി. ആലപ്പുഴ ജില്ലയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആളുകള്‍ എത്തുന്നതിനും ഹര്‍ത്താല്‍ പ്രതിബദ്ധമായി മാറിയിട്ടുണ്ട്.
നേരത്തെ കോണ്‍ഗ്രസ് ദേശീയ തലത്തില്‍ രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് മൂന്ന് വരെയായിരുന്നു  ബന്ദ് പ്രഖ്യാപിച്ചിരുന്നത്. ഇത് പിന്നീട് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയുള്ള  ഹര്‍ത്താലായി നടത്താന്‍ തീരുമാനിക്കുകയായിരുന്നു.