ഫ്രാൻസിലെ സ്കൂളിൽ വെടിവയ്പ്പും,പാരിസിലെ ഐഎംഎഫ് ഓഫിസിൽ ലെറ്റർ ബോംബും

ദക്ഷിണ ഫ്രാൻസിലെ ഗ്രാസെ നഗരത്തിലെ ഹൈസ്കൂളിലുണ്ടായ വെടിവയ്പ്പിൽ രണ്ടുപേർക്കു പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 17 വയസ്സുകാരനായ വിദ്യാർഥി അറസ്റ്റിലായി. മറ്റൊരാൾ ഓടിപ്പോകുന്നതു കണ്ടതായും അതേസമയം, ഭീകരാക്രമണമല്ലെന്നാണു പ്രാദേശിക അധികൃതരുടെ നിഗമനം.

ഫ്രാൻസിലെ ഐഎംഎഫിന്റെ സെക്രട്ടേറിയറ്റിന്റെ വിലാസത്തിൽ വന്ന പാക്കേജ്, സെക്രട്ടറി തുറക്കവെയാണ് സ്ഫോടനം.ഒരു സെക്രട്ടറിക്കു സാരമായ പരുക്കേറ്റു. സംഭവത്തിനു പിന്നിൽ ആരെന്നു വ്യക്തമായിട്ടില്ല. അതേസമയം, ഇതു ഭീകരാക്രമണമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് പ്രസിഡന്റ് ഫ്രൻസ്വെ ഒലോൻദ് പ്രതികരിച്ചു.