നിരവധി സിനിമകളുടെ ഭാഗമായിരുന്ന, സെലിബ്രറ്റികളുടെ പ്രധാനയിടമായിരുന്ന ലൈംസ്‌റ്റോണ്‍ ആര്‍ച്ച് ഇനി ഓര്‍മ്മ.

നിരവധി സിനിമകളുടെ ഭാഗമായിരുന്ന, സെലിബ്രറ്റികളുടെ പ്രധാനയിടമായിരുന്ന ലൈംസ്‌റ്റോണ്‍ ആര്‍ച്ച് ഇനി ഓര്‍മ്മ. ലോക പ്രശസ്ത ലൈംസ്റ്റോണ്‍ ആര്‍ച്ച് തിരമാലയില്‍ പെട്ട് തകര്‍ന്നു.

LIME STONE ARCH 1

വര്‍ഷങ്ങളായി മാള്‍ട്ടയുടെ പ്രധാനകേന്ദ്രമാണ് ലൈംസ്റ്റോണ്‍ ആര്‍ച്ച്. നിരവധി സിനിമകളില്‍ മാള്‍ട്ടയിലെ ഈ ലൈംസ്‌റ്റോണ്‍ ആര്‍ച്ച് ചിത്രീകരിച്ചിട്ടുണ്ട്. ലൈംസ്‌റ്റോണ്‍ ആര്‍ച്ചിനെ സ്‌നേഹിച്ചിരുന്നവര്‍ ഇനി അത് ചിത്രത്തിലൂടെ മാത്രം കാണേണ്ടിവരും. തന്റെ ഹൃദയം തകര്‍ന്നു പോയി എന്നാണ് ഈ സംഭവത്തെ മാള്‍ട്ടയുടെ പ്രധാനമന്ത്രിയായ ജോസഫ് മസ്‌കറ്റ് വിശേഷിപ്പിച്ചത്.

LIME STONE ARCH 2

2013ലെ പഠനപ്രകാരം ആര്‍ച്ചിന് ബലക്ഷയമുണ്ടെന്നും തകരാര്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും കണ്ടെത്തിയിരുന്നു. അതുകൊണ്ടു തന്നെ ആര്‍ച്ചിന് മുകളിലൂടെ ആളുകള്‍ നടക്കുന്നതിന് പിഴ ചുമത്തിയിരുന്നു. വളരെ വിരളമായി മാത്രമായിരുന്നു ഷൂട്ടിംഗുകള്‍ പോലും അനുവദിച്ചിരുന്നത്.