അഞ്ച് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാര്‍; ബന്‍വാരിലാല്‍ പുരോഹിത് തമിഴ്നാട് ഗവര്‍ണര്‍

രാഷ്ട്രപതി റാം നാഥ് കോവിന്ദ് അഞ്ച് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. തമിഴ്‌നാട് ഉള്‍പ്പെടെയുള്ള അഞ്ച്‌ സംസ്ഥാനങ്ങള്‍ക്കാണ് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചത്. ബന്‍വാരിലാല്‍ പുരോഹിത് തമിഴ്‌നാടിന്റെ പുതിയ ഗവര്‍ണറായി ചുമതലയേല്‍ക്കുക. ബി.ഡി മിശ്രയെ അരുണാചല്‍പ്രദേശിലെയും സത്യ പാല്‍ മല്ലികിനെ ബിഹാറിലെയും ഗവര്‍ണറായി നിയമിച്ചു. ജഗദീഷ് മുക്തി അസമിലെയും ഗംഗ പ്രസാദ് മേഘാലയിലെയും ഗവര്‍ണറാകും. പുരോഹിത് നിലവില്‍ അസമിന്റെ ഗവര്‍ണറായിരുന്നു.വിദ്യ സാഗര്‍ റാവുവാണ് തമിഴ്‌നാടിന്റെ ചുമതല നിര്‍വഹിച്ചിരുന്നത്.