ലോഹിതദാസ് വിടവാങ്ങിയിട്ട് ആറു വര്‍ഷം

01TV_CAMPAIGN_1100014f
മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്‍ ലോഹിതദാസ് വിടവാങ്ങിയിട്ട് ഇന്ന് ആറു വര്‍ഷം തികയുന്നു.

മലയാള സിനിമയെ മദ്രാസിലെ സ്റ്റുഡിയോകളില്‍ നിന്നും വള്ളുവനാട്ടിലേക്ക് പറിച്ച് നടാന്‍ നിര്‍ണ്ണായക പങ്കുവഹിച്ചവരിലൊരാളായിരുന്നു മലയാളികളുടെ പ്രിയങ്കരനായ ലോഹിതദാസ്.സിനിമകളെ വള്ളുനാട്ടിന്റെ സംസ്‌കാരവുമായി കൂട്ടിക്കെട്ടിയ ആ സംവിധായകന്‍ വിടവാങ്ങിയിട്ട് ഇന്ന് ആറു കൊല്ലങ്ങള്‍ പിന്നിടുകയാണ്.ലോഹിതദാസ് അന്തരിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ദീപ്തമായ ഓര്‍മ്മകള്‍ മുറുകെ പിടിച്ച് ജീവിക്കുന്ന ചിലര്‍ ഇപ്പോഴും ഒറ്റപ്പാലത്തിനടുത്തുള്ള അമരാവതി വീട്ടിലുണ്ട്.

തനിക്ക് ഏറ്റവും പ്രിയപ്പെട്ട പഴയ ലക്കിടിയിലെ വീട്ടില്‍ അന്ത്യ വിശ്രമം കൊള്ളുന്ന ഈ കലാകാരന് കൂട്ടായി ഭാര്യ സിന്ധുവും അമരാവതിയിലുണ്ട്.അച്ഛന്‍ തുറന്നിട്ട പാതയിലൂടെ സഞ്ചരിക്കാനൊരുങ്ങുന്ന മക്കള്‍ രണ്ട്‌പേരും ആലുവയിലാണ് താമസം. 2009 ജൂണ്‍ 28 നാണ് ലോഹിതദാസ് വിടവാങ്ങിയത്. ഹൃദായാഘാതത്തിന്റെ രൂപത്തില്‍ മരണം കടന്ന് വരുമ്പോഴേക്കും മലയാളി സിനിമയുെട ചരിത്രത്തില്‍ ഒട്ടറേ നാഴികക്കല്ലുകള്‍ പിന്നിട്ടിരുന്നു ആ പ്രതിഭ.തനിയാവര്‍ത്തനത്തില്‍ തുടങ്ങി നിവേദ്യം വരെ നീളുന്ന ചലച്ചിത്ര സപര്യക്കിടയില്‍ തിരക്കഥാകൃത്തായും നടനായും സംവിധായകനായുമെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു ലോഹിതദാസ്. പറഞ്ഞതിലേറെ പറയാന്‍ ബാക്കി വച്ച് ഒടുവില്‍ ലോഹിതദാസ് യാത്രയായപ്പോള്‍ മലയാളികള്‍ ഇന്നും മനസ്സില്‍ താലോലിക്കുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് രൂപം നല്‍കിയ ഷൊര്‍ണൂര്‍ റെസ്റ്റ് ഹൗസിലെ മുറിയും പഴയലക്കടിയിലെ അമരാവതി വീടും മൂക സാക്ഷികളായി കാലത്തിനൊപ്പം സഞ്ചരിക്കുകയാണ്.