വൈദ്യുതോല്‍പാദനം പ്രതിസന്ധിയില്‍

മഴലഭ്യത കുറഞ്ഞതോടെ അണക്കെട്ടുകളില്‍ വെള്ളത്തിന്റെ അളവ് ക്രമാതീതമായി താണതിനാല്‍ സംസ്ഥാനത്തെ വൈദ്യുതോല്‍പ്പാദനം പ്രതിസന്ധിയിലേക്ക്.

കൂടുതല്‍ മഴ ലഭിച്ചില്ലെങ്കില്‍ ഫെബ്രുവരിയോടെ സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് കരുതുന്നത്.

സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി. ഇവിടെ നിലവിലുള്ളത് സംഭരണശേഷിയുടെ 44 ശതമാനം വെള്ളം മാത്രം.120 ദിവസത്തേക്ക് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം മാത്രമേ ഇപ്പോഴുള്ളൂ. വെള്ളം കുറഞ്ഞതോടെ മൂലമറ്റം പവര്‍ഹൗസിലെ വൈദ്യുതോല്‍പ്പാദനവും കുറച്ചു. ഇപ്പോള്‍ പ്രതിദിനം ഉദ്പാദിപ്പിക്കുന്നത് ശരാശരി 4 ദശലക്ഷം യൂണിറ്റ് മാത്രമാണ്. മുമ്പ് 18 ദശലക്ഷം യൂണിറ്റുവരെ ഉല്‍പാദനം നടന്നിട്ടുണ്ട്.