വേണം നമുക്ക് ഇത്തരം ജനനായകരെ

മഹത്വമാര്‍ന്നൊരു മാതൃക വേണം നമുക്ക് പിന്തുടരാൻ :

അനുമതി ലഭിച്ചിട്ടും അംഗന്‍വാടി കെട്ടിടം നിര്‍മ്മിക്കാന്‍ സ്ഥലം ലഭ്യമാകാത്തതിനെ തുടര്‍ന്ന് സ്വന്തം സ്ഥലം സൗജന്യമായി വിട്ടു നല്‍കി വാര്‍ഡ് മെമ്പര്‍ മാതൃകയായി. ഇതോടെ മുതവഴിയില്‍ അംഗന്‍വാടി യാഥാര്‍ത്ഥ്യമായി.

ആലപ്പുഴ ജില്ലയില്‍ പാണ്ടനാട് ഗ്രാമപഞ്ചായത്തിലെ മുതവഴി അഞ്ചാം വാര്‍ഡ് ബിജെപി അംഗം മൂത്തേടത്ത് വീട്ടില്‍ എം.വി. ഗോപകുമാറാണ് മൂന്നര സെന്റ് സ്ഥലം സൗജന്യമായി അംഗന്‍വാടി കെട്ടിടത്തിനായി വിട്ടു നല്‍കിയത്.
MV3

119-ാം നമ്പരിലുള്ള അംഗന്‍വാടി വര്‍ഷങ്ങളായി വാടകകെട്ടിടത്തിലും, പിന്നീട് മുതവഴി മഹാത്മാ അയ്യന്‍കാളി കമ്മ്യൂണിറ്റി ഹാളിലുമാണ് പ്രവൃത്തിച്ചിരുന്നത്. വാര്‍ഡ് മെമ്പറുടെ ശ്രമഫലമായി അംഗന്‍വാടിക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ ജില്ലാ പഞ്ചായത്തില്‍ നിന്നും ഏഴ് ലക്ഷം രൂപ അനുവദിച്ചു. എന്നാല്‍ സ്ഥലം ലഭ്യമാകാതിരുന്നതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നീണ്ടുപോയി. സ്ഥലം ലഭ്യമല്ലാതെ വന്നതോടെ എം.വി. ഗോപകുമാര്‍ മൂന്നര സെന്റ് സ്ഥലം കെട്ടിട നിര്‍മ്മാണത്തിനായി സൗജന്യമായി വിട്ടുനല്‍കുകയായിരുന്നു. തുടര്‍ന്ന് ഗോപകുമാറിന്റെയും നാട്ടുകാരുടെയും സജീവ സാന്നിധ്യമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ ആരംഭിക്കുന്നതിനും, പണിപൂര്‍ത്തീകരിക്കുന്നതിനും സാധിച്ചത്.
MV 2

അഴിമതിയും,കൈക്കൂലിയും വാഴുന്ന പൊതു പ്രവര്‍ത്തന രംഗത്ത് എം വി ഗോപകുമാറിനെ പോലെ ഉള്ളവരെ ആണ് ഞങ്ങള്‍ക്ക് വേണ്ടത് എന്ന് ജനങ്ങള്‍ പറയുമ്പോള്‍ , ഒരു രാഷ്ട്രീയ നേതാവ് എങ്ങനെ ആവണം എന്ന് കൂടി ആണ് ജനം പറയാതെ പറയുന്നത്.
M V
2 ടേം ആയി പഞ്ചായത്ത് അംഗം ആണ് ഗോപകുമാര്‍. ബി ജെ പി ആലപ്പുഴ ജില്ലാ സെക്രട്ടറി കൂടിയായ ജനങ്ങളുടെ പ്രിയപ്പെട്ട ഗോപന്, 2 പതിറ്റാണ്ടിന്റെ രാഷ്ട്രീയ പാരമ്പര്യം ആണുള്ളത്. പുറമേ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യവുമാണ്. ചെങ്ങന്നൂര്‍ ചതയം ജലോത്സവ സാംസ്കാരിക സമിതി ചെയര്‍മാനും ,ആറന്മുള പള്ളിയോട സേവാസംഗം അംഗം തുടങ്ങി വിവിധ തലങ്ങളിലെ പ്രവര്‍ത്തനങ്ങളിലൂടെ ജനമനസ്സുകളില്‍ ഒരു സ്ഥാനം നേടി മുന്നേറുന്നു.