ലീഗ് വർഗീയ പാർട്ടിയാണെന്ന് എം എ ബേബി

6x4
മുസ്ലിം ലീഗ് വർഗീയ പാർട്ടിയാണെന്ന് എം എ ബേബി. വർഗീയതയുടെ ആടിസ്ഥാനത്തിലാണ് അവർ പ്രലർത്തിക്കുന്നതെന്നും പ്രസ് ക്ലബിന്റെ ‘ തദ്ദേശപ്പോര് ’ മുഖാമുഖത്തിൽ അദ്ദേഹം പറഞ്ഞു. എന്നാൽ ലീഗിന്റെ വർഗീയതയെപ്പറ്റി ചർച്ചചെയ്യാനുള്ള സമയമല്ല ഇത് എന്നാണു പിണറായി വിജയൻ പറഞ്ഞത്. ജവഹർ ലാൽ നെഹ്‌റു ചത്ത കുതിരയെന്നു വിശേഷിപ്പിച്ച ലീഗിന്റെ പുറത്താണ് ഇപ്പോൾ കോൺഗ്രസ് സവാരി ചെയ്യുന്നതെന്നും സംഘപരിവാർ, ജമാഅത്തെ ഇസ്‌ലാമി, എസ്ഡിപിഐ തുടങ്ങിയവരെപ്പോലെ തീവ്രവർഗീയ കക്ഷിയല്ല ലീഗെന്നും ബേബി അഭിപ്രായപെപെട്ടു.