മദ്രസ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇമാം അറസ്റ്റില്‍

കായംകുളത്ത് മദ്രസ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ പോക്‌സോ നിയമപ്രകാരം ഇമാമിനെ അറസ്റ്റ് ചെയ്തു. പുത്തന്‍തെരുവ് ജുമാ മസ്ജിദ് ഇമാം ആദിക്കാട്ടുകുളങ്ങര തറയില്‍ തെക്കതില്‍ മുഹമ്മദ് ഷിയാഖ് ജൗഹരിയെ (35)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ജൂലൈ 15 നായിരുന്നു പരാതിക്കിടയായ സംഭവം. മദ്രസയില്‍ വന്ന വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. വീട്ടുകാര്‍ ഇതേ കുറിച്ച് പള്ളി കമ്മിറ്റിക്ക് പരാതി നല്‍കി. സംഭവം വിവാദമായതോടെ രാജിവെച്ച് പോയ ഇദ്ദേഹം രണ്ട് ദിവസം മുമ്പ് വീണ്ടും ഇമാമായി ചുമതല ഏല്‍ക്കുകയായിരുന്നു. ഇതോടെയാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.