അഭിമന്യുവിന്റെ കൊലപാതകം: രണ്ട് വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

എറണാകുളം മഹാരാജാസ് കോളെജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാര്‍ഥികളെ കോളെജ് മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു. മൂന്നാം വര്‍ഷ അറബിക് വിദ്യാര്‍ഥി മുഹമ്മദ്, പുതിയതായി പ്രവേശനം നേടിയ ഫാറൂഖ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കേസില്‍ കസ്റ്റഡിയിലെടുത്ത മൂന്നുപേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ബിലാല്‍, ഫാറൂഖ്, റിയാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.  കേസിലെ മുഖ്യപ്രതി മുഹമ്മദ് ഉള്‍പ്പെടെയുള്ളവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.