ജലം വറ്റിക്കാൻ മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ വക പമ്പുകൾ

തായ്‌ലാൻഡിൽ ഗുഹയിൽ വെള്ളംകയറി കുട്ടികൾ അകപ്പെട്ടപ്പോൾ രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ച തരത്തിലുള്ള ഹെവി വാട്ടർ പമ്പുകളാണ് കേരളത്തിലേക്ക് തന്‍റെ സര്‍ക്കാര്‍  അയക്കുകയെന്നു മഹാരാഷ്ട്ര ജലവിഭവ മന്ത്രി ഗിരീഷ് മഹാജൻ അറിയിച്ചു. ‘കിർലോസ്‌കർ’ കമ്പനിയുമായി ചർച്ച ചെയ്താണ് ഇക്കാര്യം തീരുമാനിച്ചതെന്ന് മന്ത്രി ഗിരീഷ് മഹാജൻ പറഞ്ഞു.

പമ്പുകൾ പ്രവർത്തിപ്പിക്കാനുള്ള സാങ്കേതിക വിദഗ്ധരേയും അയക്കും. കേരളത്തിൽ പ്രളയദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് വൈദ്യസംഘത്തെ നയിച്ച് ഗിരിഷ് മഹാജൻ എത്തിയിരുന്നു. മന്ത്രിയുടെ നേതൃത്വത്തിൽ 100 ഡോക്ടർമാരാണ് വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ വൈദ്യസഹായം എത്തിച്ചത്. 18,000 പേരെ സംഘം പരിശോധിച്ചതായി മന്ത്രി പറഞ്ഞു.