നിർമ്മല സീതാരാമൻ മാതൃത്വത്തിന്റെ ഉത്തമ ഉദാഹരണം : അഡ്വക്കേറ്റ് നിവേദിത

ഓഖി ചുഴലിക്കാറ്റിൽ കഷ്ടത അനുഭവിക്കുന്ന തീരപ്രദേശങ്ങളിലെ അമ്മമാരുടെയും, മത്സ്യതൊഴിലാളികളുടെയും കണ്ണുനീരിന് പരിഹാരം ഉണ്ടാക്കാനും, വേണ്ടത്ര സാമ്പത്തിക സഹായം നൽകാനും  സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് മഹിളാ മോർച്ച സംസ്ഥാന ജന: സെക്രട്ടറി അഡ്വ. നിവേദിത ആവശ്യപ്പെട്ടു.

ഓഖി ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കം നടത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ചപ്പറ്റിയെന്നും, കടലിൽ പോയ ഉറ്റവരെയും, ബന്ധുകളെയും കാത്തിരുന്ന് ദു:ഖം അണപ്പൊട്ടിയൊഴുകുന്ന മത്സ്യതൊഴിലാളികളെ ശാന്തമായി  പ്രശ്നത്തിന്റെ ഗൗരവം പറഞ്ഞ് മനസ്സിലാക്കിയ കേന്ദ്ര പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ മാതൃത്വത്തിന്റെ ഉത്തമ ഉദാഹരണമാണെന്നും അവർ പറഞ്ഞു. മഹിളമോർച്ച ആലപ്പുഴ ജില്ല പ്രവർത്തക സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

മഹിളമോർച്ച ജില്ല പ്രസിഡന്റ് എ.ശാന്തകുമാരി അധ്യക്ഷത വഹിച്ചു. ബിജെപി ജില്ല ജന:സെക്രട്ടറി എം.വി ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തി. ബിജെപി ജില്ല ജന:സെക്രട്ടറി ഡി. അശ്വനിദേവ്, ജില്ല സെൽ കോർഡിനേറ്റർ ആർ. ഉണ്ണികൃഷ്ണൻ, മഹിളമോർച്ച ജില്ല ജന: സെക്രട്ടറിമാരായ ശോഭ രവീന്ദ്രൻ, മിനിബിജു, ബിജെപി ജില്ല നേതാക്കളായ ഗീതാരാമദാസ്, സുമിഷിബു, മഹിള മോർച്ച ജില്ല നേതാക്കളായ ആശാകുമാരി, സെൽമി അനിൽകുമാർ, ശ്രീരഞ്ജിനിയമ്മ, രമകർത്താ, രേണുക, വിശ്വമസുഗതൻ എന്നിവർ പ്രസംഗിച്ചു.