ക്ഷേത്രങ്ങളുടെ നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിക്കുമെന്ന് മലബാര്‍ ദേവസ്വം പ്രസിഡന്റ്

മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങളുടെ നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിക്കുമെന്ന് പ്രസിഡന്റ് ഒകെ വാസു. നിയമ നടപടികളിലൂടെ ഭൂമിതിരിച്ചുപിടിക്കാന്‍ ലീഗല്‍ സെല്‍ രൂപീകരിച്ചു നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ജനം ടിവി പരമ്പരയെ തുടര്‍ന്നാണ് നടപടി. സ്വകാര്യ വ്യക്തികള്‍ മാത്രമല്ല, സര്‍ക്കാരും ക്ഷേത്രഭൂമി കൈവശപ്പെടുത്തിയിട്ടുണ്ട്. മലബാര്‍ ദേവസ്വംബോര്‍ഡ് നിലവില്‍ വന്നതിനു ശേഷം നടത്തിയ സര്‍വ്വേ പ്രകാരം 1123 ക്ഷേത്രങ്ങളുടെ ഇരുപത്തി അയ്യായിരത്തോളം ഏക്കര്‍ ക്ഷേത്രഭൂമി അന്യാധീനപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. മലബാര്‍ ദേവസ്വം ബോര്‍ഡിനു മാത്രമായി ഒരു ലാന്റ് കണ്‍സര്‍വന്‍സി യൂണിറ്റ് രൂപീകരിച്ച് ഇതിനുള്ള നടപടി സ്വീകരിക്കുമെന്നും നിയമനടപടികള്‍ ഏകോപിപ്പിക്കുന്നതിനായി ലീഗല്‍ സെല്‍ രൂപീകരിച്ചുനല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ഒകെ വാസു പറഞ്ഞു.

ക്ഷേത്ര ജീവനക്കാരുടെ ശമ്പളക്കുടിശിക നല്‍കാന്‍ നടപടി സ്വീകരിക്കുമെന്നും. പഠനാവധി എടുക്കാതെ നിയമബിരുദം നേടിയ ഓഡിറ്റ് ഇന്‍സ്‌പെക്ടര്‍ ടി സി ബിജുവിനെതിരെ നടപടിയെടുക്കുമെന്നും കമ്മീഷണര്‍ കെ.മുരളി വ്യക്തമാക്കി.