മലാലയ്ക്ക് സ്വാഗതമേകുമെന്ന് ശിവസേന എം പി

2bപാകിസ്ഥാനുമായുള്ള ഇന്ത്യയുടെ കലസാംസ്കാരിക ബന്ധത്തെ പൂർണമായും എതിർക്കുന്ന ശിവസേന മലാല യൂസഫിന് സ്വാഗതം അരുളുമെന്ന് വ്യക്തമാക്കി. പാക് സഹായത്തോടെയുള്ള തീവ്രവാദത്തെയാണ് ശിവസേന എതിര്‍ക്കുന്നത്.എന്നാൽ മലാല പോരാട്ടത്തിലൂടെ വിജയലക്ഷ്യത്തിലെത്തിയതാണ് അവർ ഒരിക്കലും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. ഇന്ത്യക്കെതിരായ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന കസൂരിയെപ്പോലയല്ല മലാലയെന്ന് ശിവസേന എം.പി സഞ്ജയ് റൗത്ത് പറഞ്ഞു.