മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടി മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി; 20ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

മലപ്പുറം: ഇ അഹമ്മദിന്‍റെ നിര്യാണത്തെ തുടര്‍ന്ന് നടക്കുന്ന മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ പികെ കുഞ്ഞാലിക്കുട്ടി മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയാകുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. നാമനിര്‍ദേശ പത്രിക ഈ മാസം 20ന് സമര്‍പ്പിക്കുമെന്നും ലീഗ് ഉന്നതാധികാര സമിതിക്ക് ശേഷം തങ്ങള്‍ അറിയിച്ചു.

എല്ലാ ഘടകങ്ങളും പരിഗണിച്ചാണ് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തതെന്നും,യുഡിഎഫ് നേതൃത്വത്തിലും ഒരുമാറ്റവുമില്ലാതെ കുഞ്ഞാലിക്കുട്ടി തന്നെ തുടരുമെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി.

മലപ്പുറം ലോകസഭ മണ്ഡലത്തില്‍ കുഞ്ഞാലിക്കുട്ടി മല്‍സരിക്കുന്നതോടെ വേങ്ങര നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങും.