ലീഗ് ഓഫീസ് അടിച്ചു തകർത്തു; പെരിന്തൽമണ്ണയിൽ ചൊവ്വാഴ്ച ഹർത്താൽ

മലപ്പുറം ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ യു.ഡി.എഫ് ജില്ലാ നേതൃത്വം തീരുമാനിച്ചിരുന്നു. എന്നാല്‍ തീരുമാനം പിന്നീട് മാറ്റി.

പെരിന്തൽമണ്ണയിൽ മുസ്ലീംലീഗ് ഓഫീസ് അടിച്ചു തകർത്തു. രാവിലെ പോളിടെക്നിക് കോളജിലെ പ്രശ്നങ്ങളാണ് സംഭവത്തിന് തുടക്കമിട്ടത്. എസ്എഫ്ഐ പ്രവർത്തകർ കൂട്ടമായെത്തി ലീഗ് ഓഫീസ് പൂർണ്ണമായും തകർത്തു. ഇത് പിന്നീട് വ്യാപക പ്രതിഷേധത്തിന് കളമൊരുക്കി.

സംഭവത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച മലപ്പുറം ജില്ലയിൽ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു. എന്നാൽ പിന്നീട് ജില്ലാ ഹർത്താൽ മാറ്റുകയും ഹർത്താൽ പെരിന്തൽമണ്ണ താലൂക്കിൽ മാത്രമാക്കുകയും ചെയ്തു. രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കി​ട്ട് ആ​റു വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ. പാ​ൽ, പ​ത്രം, ആ​ശു​പ​ത്രി എ​ന്നി​വ​യെ ഹ​ർ​ത്താ​ലി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.