മലപ്പുറത്ത് ഫാമിനു മുകളിലേക്ക് കുന്നിടിഞ്ഞു; 20 പോത്തുകള്‍ ചത്തു

മലപ്പുറം പടിക്കലിനടുത്തുള്ള കൂമണ്ണയില്‍ കുന്നിടിഞ്ഞ് വീണ് പോത്തുകള്‍ ചത്തു. പെരുവള്ളൂര്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ഫാമിലെ പോത്തുകളാണ് കുന്നിടിഞ്ഞ് വീണ് ചത്തത്. തിങ്കഴാള്ച്ച രാവിലെ 7.30 നായിരുന്നു സംഭവം. പെരുമ്പാവൂര്‍ സ്വദേശികളായ ഷാഫി, മുസ്തഫ, എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫാമില്‍ 38 പോത്തുകളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ 20 പോത്തുകളാണ് അപകടത്തില്‍ ചത്തത്. മൃതപ്രായമുള്ള പോത്തുകളാണ് ഇവയില്‍ ഭൂരിഭാഗവും. മണ്ണിനടിയില്‍ അകപ്പെട്ടുപോയ പോത്തുകളെ പുറത്തെത്തിക്കാനുള്ള ശ്രമം നടക്കുകയാണ്.