ഡിസംബര്‍ 16 മുതല്‍ സിനിമ ചിത്രീകരണം നിര്‍ത്തുന്നു

തിയേറ്റര്‍ വിഹിതം പങ്കിടുന്നതിനെ ചൊല്ലി സിനിമാ നിര്‍മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമകളുടെ സംഘടനകളുമായി തര്‍ക്കം. ഇതേ തുടര്‍ന്ന് ഡിസംബര്‍ 16 മുതല്‍ ചിത്രീകരണം നിര്‍ത്തിവയ്ക്കാന്‍ നിര്‍മാതാക്കളുടെ സംഘടന തീരുമാനിച്ചു.

ചിത്രീകരണം മുടങ്ങിയാല്‍ 20 ഓളം ചിത്രങ്ങളെ ബാധിക്കുമെന്നാണ് സിനിമ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. ക്രിസ്മസ് റിലീസുകളെയും തര്‍ക്കം ബാധിച്ചേക്കും. മോഹന്‍ലാല്‍, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ദിലീപ്, പൃഥ്വിരാജ് തുടങ്ങിയ പ്രമുഖരുടെ  ചിത്രങ്ങള്‍ ക്രിസ്മസ് റിലീസിനായി കാത്തിരിക്കുന്നതിനിടെയാണ് സംഘടനകള്‍ തമ്മിലുള്ള തര്‍ക്കം.