കൊന്തയും പൂണൂലും

konthayum poonoolum

പാലക്കാട്ടെ യാഥാസ്ഥിതിക ബ്രാഹ്മണകുടുംബാംഗമായ കൃഷ്ണന്‍ അമൃതയെ പ്രണയിച്ച് വിവാഹം ചെയ്തതോടെ വീട്ടില്‍ നിന്നും പുറത്തായി. തിരുവനന്തപുരത്തെത്തി ഒരു ബേക്കറിയില്‍ ജോലിക്കാരനായി സ്‌നേഹസന്തുഷ്ടമായ ജീവിതം നയിക്കുകയാണിപ്പോള്‍ കൃഷ്ണന്‍. അവിടെ അവനുള്ള ഉറ്റ കൂട്ടുകാരനാണ് ജോമോന്‍. മമ്മൂട്ടി ഫാന്‍സിന്റെ ജില്ലാ സെക്രട്ടറിയാണ് ജോമോന്‍.

അമൃത ഗര്‍ഭിണിയായതോടെ വീട്ടിലൊരാള്‍ സഹായിക്കാനില്ലാത്തത് അവര്‍ക്ക് പ്രയാസമായി. ഒടുവില്‍ ജോലിയില്‍ നിന്നും അവധിയെടുത്ത് കൃഷ്ണന്‍ അമൃതയെ പരിചരിക്കാന്‍ വീട്ടിലിരിപ്പായി. ഇതേവേളയില്‍ പക്ഷേ, ജോമോനും കൃഷ്ണനും തമ്മില്‍ തെറ്റി. തീര്‍ത്തും ഒറ്റപ്പെട്ടു പോയ കൃഷ്ണന്‍ തുടര്‍ന്ന് അഭിമുഖീകരിക്കുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളാണ് ‘കൊന്തയും പൂണൂലും’ എന്ന ചിത്രം ദൃശ്യവത്കരിക്കുന്നത്.
കുഞ്ചാക്കോ ബോബനാണ് കൃഷ്ണനാവുന്നത്. അമൃതയായി ഭാമയും ജോമോനായി ഷൈന്‍ ടോം ചാക്കോയും അഭിനയിക്കുന്നു. മനോജ് കെ. ജയന്‍, കലാഭവന്‍ മണി, സൈജു കുറുപ്പ്, ജോയ് മാത്യു, സരയു, പൂജിത, കവിതാ നായര്‍ തുടങ്ങിയവരും താരനിരയിലുണ്ട്.
നവാഗതനായ ജിജോ ആന്റെണി സംവിധാനം ചെയ്യുന്ന ചിത്രം ആര്‍.ആര്‍. എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ റോയ്‌സണ്‍ വെല്ലറ നിര്‍മ്മിക്കുന്നു. ക്യാമറ: പാപ്പിനു, സംഗീതം: മെജോ ജോസഫ്. ആര്‍.ആര്‍. റിലീസ് മാര്‍ച്ച് 14-ന് തിയേറ്ററിലെത്തിക്കും