പ്രേതം :റിവ്യൂ വായിക്കാം

ഒരു സിനിമ എന്ന നിലയില്‍ കോമഡി കൊണ്ടും അഭിനയം കൊണ്ടും സസ്‌പെന്‍സ് കൊണ്ടും മികച്ച് നില്‍ക്കുന്ന സിനിമ.

രഞ്ജിത് ശങ്കറിന്റെ മുന്‍സിനിമകള്‍ പോലെ ബലമുള്ള തിരക്കഥയോ കഥാസന്ദര്‍ഭങ്ങളോ ഈ സിനിമയിലില്ല എങ്കിലും മൈന്‍ഡ് റീഡിംഗ്, ഹിപ്പ്‌നോട്ടിസം, മാജിക്ക് ഇവയെല്ലാം സംയോജിപ്പിച്ച്, മെന്റലിസം എന്ന പുതിയ വഴിയിലൂടെ ഒരു കഥാപാത്രത്തിന്റെ വഴികളെ കോര്‍ത്തിണക്കിയിരിക്കുന്നു ഈ ചിത്രം.

മെന്റലിസ്റ്റായ ഡോണ്‍ ജോണ്‍ബോസ്‌ക്കോയാണ് സിനിമയിലെ കേന്ദ്രകഥാപാത്രം. ജയസൂര്യ, അജു വര്‍ഗീസ്, ഷറഫുദ്ദീന്‍, ഗോവിന്ദ് പത്മസൂര്യ, ധര്‍മജന്‍ ബോള്‍ഗാട്ടി, പേളി മാണി, ഹരീഷ് പേരടി, ശ്രുതി രാമചന്ദ്രന്‍ എന്നിവരാണ് ഈ സിനിമയിലെ നടീനടന്മാര്‍.

കുറേ ചിരിപ്പിക്കുന്ന ,കുറച്ചു പേടിപ്പിക്കുന്ന ,കുടുംബത്ത് കയറ്റാവുന്നതു തന്നെയാണു ഈ പ്രേതം.

സാധാരണ പ്രേത സിനിമകളില്‍ കാണുന്ന പലതും നമുക്ക് ഇതില്‍ കാണാന്‍ സാധിച്ചേക്കില്ല. ചില പ്രത്യേക സംഭവങ്ങള്‍ വിവരിക്കുന്നത് ,ചില  സമകാലിക വിഷയങ്ങളോടുള്ള സമീപനം  ബോധപൂര്‍വം ആണെന്ന് കരുതാം.

പശ്ചാത്തലത്തിനോട് ഇണങ്ങി  നില്‍ക്കുന്ന ബിജിഎമ്മാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത് .ഹൊറര്‍ സിനിമകളെ പിടിച്ചു നിര്‍ത്തുന്നത് സാധാരണ രീതിയില്‍ ബി ജിഎമ്മാണല്ലോ .

ചെലവ് കുറയ്ക്കുക എന്നുള്ളത് ചിത്രീകരണത്തില്‍ വളരെ ശ്രദ്ധിച്ചിരിക്കുന്നു എന്ന് വ്യക്തം.എന്നാല്‍ കഥാഗതിയെ കാര്യമായി ബാധിക്കാതെ പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയത്‌ നന്നായി.

ധര്‍മ്മജന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം , വ്യവസ്ഥാപിതമായ മതങ്ങളുടെയും , ദൈവീക വിശ്വാസപ്രമാണങ്ങളെയും തെല്ലൊന്നു വിമര്‍ശന ബുദ്ധ്യെതലോടി പോകുന്നതു കാണാം.

ഈ കാര്യങ്ങള്‍ കൊണ്ട് തന്നെ കുടുംബമായി പോയി കാണാവുന്ന ഒരു നല്ല അനുഭവം തരുന്ന ചിത്രം തന്നെ ആണ് ഈ സിനിമ.

This film officially Reviewed for www.dnnewsonline.com by: Entertainment Head