മമ്മൂട്ടി സബ്ബ് ഇന്‍സ്പെക്ടര്‍! പേര് മണി !

ഖാലിദ് റഹ്മാന്‍ ചിത്രം ഉണ്ടയിലൂടെ മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തിലെത്തുകയാണ്. സബ്ബ് ഇന്‍സ്പെക്ടര്‍ കഥാപാത്രത്തിന്റെ പേര് മണിയെന്നാണ്. വടക്കേയിന്ത്യയിലെ നക്സലൈറ്റ് സ്വാധീന മേഖലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോവുന്ന ഒരു പൊലീസ് യൂണിറ്റിന്റെ കഥയാണ് മമ്മൂട്ടി ചിത്രം പറയുന്നത്.

ഒക്ടോബര്‍ 18ന് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കം. മുളിയൂര്‍ കാട്ടിലാണ് ചിത്രീകരണം ആരംഭിക്കുന്നത്. ചന്ദനമരങ്ങള്‍ ഏറെയുള്ള ഇവിടെയാണ് ഷൂട്ടിംഗിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.
ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ബോളിവുഡ് താരങ്ങളുമുണ്ട്. മൂന്ന് മികച്ച ബോളിവുഡ് താരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. പിപ്പീലി ലൈവ്, ന്യൂട്ടന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഓംകാര്‍ ദാസ് മണിക്പുരി, മാസാനിലൂടെ ശ്രദ്ധേയനായ ഭഗ്വാന്‍ തിവാരി, ട്യൂബ് ലൈറ്റ് എന്നീ ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ചീന്‍ ഹോ ലിയാവോ എന്നിവരാണ് ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിക്കുക.

ഈ സിനിമയില്‍ സംഘട്ടന രംഗങ്ങളൊരുക്കുന്നത് ആമിറിന്റെ ദംഗലിനും രണ്‍വീര്‍ സിങിന്റെ ബാജിറാവു മസ്താനിക്കും ആക്ഷനൊരുക്കിയ ശ്യാം കൗശലാണ്. ഈ രണ്ടു ചിത്രങ്ങള്‍ക്ക് പുറമേ പദ്മാവതി, സഞ്ജു, ധൂം 3 , ഗുണ്ടേ, കൃഷ് 3 , രാവണ്‍ തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളിലൂടെ തന്റെ കഴിവ് തെളിയിച്ച ആളാണ് ശ്യാം. ഉത്തരേന്ത്യയില്‍ ആണ് ഉണ്ട ഷൂട്ട് ചെയ്യുന്നത്. മലയാളത്തില്‍ നിന്നുള്ള ഒട്ടേറെ താരങ്ങളും ഈ ചിത്രത്തിന്റെ താര നിരയില്‍ ഉണ്ടാകും. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ജിഗര്‍തണ്ട ഫെയിം ഗേമിക്കാണ്.

ചിത്രത്തിന്റെ സംഗീതം പ്രശാന്ത് പിള്ളയാണ്. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, അലന്‍സിയര്‍, ദിലീഷ് പോത്തന്‍ , ലുക്ക്മാന്‍, സുധി കോപ്പ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂവി മില്‍ ന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

Show More

Related Articles

Close
Close