ഹരിയാനയിലെ ആക്രമണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി; വിശ്വാസത്തിന്റെ പേരില്‍ നിയമവ്യവസ്ഥ തകര്‍ക്കരുത്

ഹരിയാനയിലെ ആക്രമണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആരും നിയമത്തിന് അതീതരല്ലെന്നും വിശ്വാസത്തിന്റെ പേരില്‍ നിയമവ്യവസ്ഥ തകര്‍ക്കരുതെന്നും മോദി വ്യക്തമാക്കി. ഗാന്ധിജിയുടേയും, ബുദ്ധന്റെയും നാട്ടില്‍ ആക്രമണങ്ങള്‍ക്ക് സ്വീകാര്യത കിട്ടില്ല. ആക്രമണങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. കലാപത്തിന് ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മോദി പറഞ്ഞു.മന്‍ കി ബാത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.