മഞ്ചേരി മെഡിക്കല്‍ കോളെജിലെ റാഗിങ്: 21 സീനിയര്‍ വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു

മഞ്ചേരി മെഡിക്കല്‍ കോളെജില്‍ റാഗിങ് നടന്നതായി ഒന്നാംവര്‍ഷ വിദ്യാര്‍ഥികളായ 42  പേരാണ് പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ 21 മൂന്നാംവര്‍ഷ വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു.

മൂന്ന് അധ്യാപകരടങ്ങുന്ന സംഘമാണ് റാഗിങ്ങിനെക്കുറിച്ചുളള പരാതി അന്വേഷിക്കുന്നത്. കക്കൂസിലെ വെള്ളം കുടിപ്പിച്ചു എന്നതടക്കമുളള പരാതികളാണ് വിദ്യാര്‍ഥികള്‍ നല്‍കിയിട്ടുളളത്. റാഗിങ് തെളിഞ്ഞ് കഴിഞ്ഞാല്‍ കോളെജിന്‍റെ അംഗീകാരത്തെ തന്നെ ഇത് ബാധിച്ചേക്കും.