മാംഗോ ഫോണ്‍ ഉടമകളുടെ തട്ടിപ്പ്

mango-phonesപ്രധാന പത്രങ്ങളിലെല്ലാം വന്‍ പരസ്യങ്ങളുമായെത്തിയ മാംഗോ ഫോണ്‍ ലോഞ്ചിങ്ങിന് തൊട്ടു മുന്‍പ് ഉടമകളെ പോലീസ് അറസ്റ്റ് ചെയ്തു. മാംഗോ ഫോണ്‍ അഥവാ എം ഫോണ്‍ ഉടമകളായ ജോസ് കുട്ടി അഗസ്റ്റിനും ആന്റോ അഗസ്റ്റിനുമാണ് അറസ്റ്റിലായത്. പണം കടമെടുത്തശേഷം തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് ബാങ്ക് ഓഫ് ബറോഡ നല്‍കിയ തട്ടിപ്പു കേസിലാണ് അറസ്റ്റ്. രണ്ടുകോടിയോളം രൂപയാണ് ഇവര്‍ കടമായി വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. ബാങ്ക് ഓഫ് ബറോഡയില്‍ നിന്നു മാത്രമല്ല മറ്റുപല ബാങ്കുകളില്‍ നിന്നും ഇവര്‍ പണം കടമെടുത്ത് തട്ടിപ്പുനടത്തിയതായി റിപ്പോര്‍ട്ടുണ്ട്. കര്‍ണാടകയിലടക്കം ഒട്ടേറെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഇവര്‍ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. തുടക്കത്തില്‍തന്നെ ഇവര്‍ തട്ടിപ്പുകാരാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും മാധ്യമങ്ങള്‍ക്ക് പണംനല്‍കി വമ്പിച്ചതോതില്‍ പരസ്യം നല്‍കിയതിനാല്‍ വാര്‍ത്ത പുറത്തുവരാതിരിക്കുകയായിരുന്നു.