മാണിയുമായി അങ്ങോട്ടുപോയി ഒത്തുതീര്‍പ്പിനില്ലെന്ന് കോണ്‍ഗ്രസ്

കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെ.എം.മാണിയുമായി അങ്ങോട്ടുപോയി ഒത്തുതീര്‍പ്പിനില്ലെന്നു കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. മാണിയെ പ്രകോപിപ്പിക്കേണ്ടെന്നും തീരുമാനം. എന്നാല്‍ കേരളാ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വിമര്‍ശനങ്ങള്‍ക്കു അപ്പപ്പോള്‍ മറുപടി നല്‍കാനും തീരുമാനമായി. അതേസമയം, വിഷയത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ വാര്‍ത്താസമ്മേളനം ഉച്ചയ്ക്കുണ്ടാകും.

ഇനി സമവായത്തിനുള്ള സാധ്യതയില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നു. കോണ്‍ഗ്രസിനുനേരെയും നേതാക്കള്‍ക്കുനേരെയും കടുത്ത വിമര്‍ശനമാണ് കേരള കോണ്‍ഗ്രസ് ഇന്നലെ നടത്തിയത്. അതുകൊണ്ട് അങ്ങോട്ടുപോയി ചര്‍ച്ചയില്ല. ഇതു സംബന്ധിച്ച നിര്‍ദേശം ഉടന്‍ നല്‍കും. ഇക്കാര്യങ്ങള്‍ സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ ഇന്നു ചേരുന്ന യോഗത്തില്‍ മുതിര്‍ന്ന നേതാക്കള്‍ എടുക്കും. മുന്നണി വിടുമെന്നു പറയുമ്പോള്‍ അതു തദ്ദേശഭരണസ്ഥാപനങ്ങളിലെ ബന്ധത്തെയും ബാധിക്കും. ഇക്കാര്യത്തെക്കുറിച്ചും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും.

Post your valuable comments
.fballshare_left {float:left;}.fballshare { margin: 0px; text-align:center} .fball_fbshare{width:90px;} .fball_fblike{width:100px;} .fball_pinterest, .fball_linkedin{margin-right:10px;}.fball_plusone {width:70px;}.fball_twitter {width:90px;margin-top:12px;}.fball_pinterest, .fball_linkedin{margin-top:9px;}