സ്വന്തം സീറ്റ് വിറ്റ പാര്‍ട്ടിയാണ് സി.പി.ഐയെന്ന് കെ.എം മാണി

സി.പി.ഐയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണി. ലഭിച്ച സീറ്റ് വില്‍പ്പനച്ചരക്കാക്കിയ പാര്‍ട്ടിയാണ് സിപിഐയെന്നും മാണി പരിഹസിച്ചു. ഇത്തരം കളങ്കിത രാഷ്ട്രീയ കക്ഷികള്‍ തങ്ങള്‍ക്ക് സാരോപദേശം തരേണ്ട കാര്യമില്ലെന്നും മാണി വ്യക്തമാക്കി.

കേരള കോണ്‍ഗ്രസെന്നു കേട്ടാല്‍ സി.പി.ഐയ്ക്ക് ഭയവും വിറളിയുമാണ്. അത് എത്ര ആലോചിച്ചിട്ടും അത് എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ലെന്നും മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയിലേക്ക് പോകുന്നില്ലെന്നും മാണി വ്യക്തമാക്കി.

ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന സി.പി.ഐ യോഗത്തില്‍ മാണിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സി.പി.ഐ(എം)ഉമായി മാണി അടുക്കുന്നതിനെതിരെ സി.പി.ഐ തുടക്കം മുതലേ ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയാണ്.