മാണിയുടെ രാജി ഇന്നുണ്ടാകും

1d37cafd04e0cb61f20bde3efbdd3f2f
കെ.എം.മാണിയുടെ രാജിക്കാര്യത്തില്‍ ഇന്നു തീരുമാനം ഉണ്ടാകും. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കൂടി പച്ചക്കൊടി കാണിച്ചതോടെ രാജിയാവാശ്യപ്പെടാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. രാവിലെ തിരുവനന്തപുരത്ത് യുഡിഎഫിന്റെ അടിയന്തിര യോഗം ചേരും.

കോഴ വിവാദം ഉയർന്നപ്പോൾ മാണിയെ സംരക്ഷിച്ച മുതിർന്ന നേതാക്കൾക്കു മുന്നിൽ രാജി ആവശ്യപ്പെടുകയല്ലാതെ മറ്റ് വഴികളൊന്നും തന്നെയില്ല. മുഖ്യമന്ത്രി മാണിയുമായി കൂടിക്കാഴ്ച നടത്തിയാതായാണ് സൂചനകൾ.കേരള കോണ്‍ഗ്രസ് ഉന്നത അധികാര സമിതിയുടെ യോഗവും എന്ന് രാവിലെ ചേരുന്നുണ്ട്.

കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരനും മറ്റു കക്ഷിനേതാക്കളും രാജി അനിവാര്യമാണെന്ന നിലപാടിലാണ്.രാജി ചോദിച്ചുവാങ്ങാതെ മാണി തന്നെ അതിന് തയ്യാറാകട്ടെയെന്ന നിലപാടാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കെ.പി.സി.സി. പ്രസിഡന്റിനും. വിധി വന്നതിനുശേഷം മുഖ്യമന്ത്രി മാണിയുമായി ഫോണില്‍ സംസാരിച്ചു. മാണി മന്ത്രിസ്ഥാനത്ത് തുടരുന്നത് ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുമെന്നുവരെ ഹൈക്കോടതി പറഞ്ഞ സാഹചര്യം ഗൗരവമുള്ളതാണെന്ന് ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രി ശ്രമിച്ചു.

വി.ഡി. സതീശന്‍, ടി.എന്‍. പ്രതാപന്‍, ഡീന്‍ കുര്യാക്കോസ് എന്നിവര്‍ മാണി രാജിവെച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വം ഉചിതമായ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടു. പ്രതിപക്ഷവും നിലപാട് ശക്തമാക്കി.