ബാർ കോഴബാധിച്ചില്ലെന്ന് മാണി

12201042_993810490679370_1722369577_nബാർ കോഴ ആരോപണങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചില്ലെന്ന് ധനമന്ത്രി കെ. എം മാണി. തനിക്കെതിരായ ആരോപണങ്ങൾ മാണി തള്ളി. ബാർകോഴ തെരഞ്ഞെടുപ്പിനെ ബാധിച്ചെങ്കിൽ അത് പാലയിലാണ് ബാധിക്കേണ്ടിയിരുന്നതെന്നും മാണി പറഞ്ഞു. യുഡിഎഫ് ശക്തി കേന്ദ്രങ്ങളിൽ പലയിടത്തും തിരിച്ചടി നേരിട്ടെങ്കിലും പാലയിൽ ശക്തി കൂടുതൽ വർധിപ്പിക്കാൻ കഴിഞ്ഞുവെന്നും മാണി പറഞ്ഞു.