മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് തുടരും : കെ.സുരേന്ദ്രന്‍

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് തുടരും. ഹര്‍ജി സ്വമേധയാ പിന്‍വലിക്കാന്‍ കഴിയില്ലെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ ഹൈക്കോടതിയെ അറിയിച്ചു. ഹര്‍ജി പരിഗണിക്കുന്നത് കോടതി ഡിസംബര്‍ മൂന്നിലേക്ക് മാറ്റി. അബ്ദുല്‍ റസാഖിന്റെ മരണം ഗസറ്റില്‍ പരസ്യപ്പെടുത്തും.

കള്ളവോട്ട് നേടിയാണ് എംഎല്‍എയായിരുന്ന അബ്ദുള്‍ റസാഖിന്റെ വിജയമെന്നും അതിനാല്‍ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് സുരേന്ദ്രന്‍ ഹര്‍ജി നല്‍കിയത്. തെര!ഞ്ഞെടുപ്പില്‍ 291 കള്ള വോട്ടുകള്‍ നടന്നെന്നാണ് സുരേന്ദ്രന്‍ ഹര്‍ജിയില്‍ പറയുന്നത്. ഇനി 67 പേരെയാണ് കേസില്‍ വിസ്തരിക്കാനുള്ളത്.

എംഎല്‍എ പി.ബി. അബ്ദുള്‍ റസാഖ് മരിച്ച സാഹചര്യത്തില്‍ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് തുടരാന്‍ താല്പര്യം ഉണ്ടോയെന്ന ഹൈക്കോടതിയുടെ ചോദിച്ചിരുന്നു.

Show More

Related Articles

Close
Close