മനോഹര്‍ പരീക്കറുടെ ആരോഗ്യനില മോശമായി തുടരുന്നു

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില മോശമായി തുടരുന്നു. പാന്‍ക്രിയാസ് ക്യാന്‍സറിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു പരീക്കര്‍. അമേരിക്കയില്‍ നിന്ന് ചികിത്സ കഴിഞ്ഞെത്തിയ ശേഷം വിശ്രമത്തിലായിരുന്ന അദ്ദേഹത്തെ പനിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരുന്നുകളോട് അദ്ദേഹം പ്രതികരിക്കുന്നുണ്ടെന്നും മറ്റു പ്രശ്‌നങ്ങളില്ലന്നും ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.