തമിഴ്‌നടി മനോരമ അന്തരിച്ചു

12143180_583292195142621_3573303908314026202_nതമിഴ്‌നടി മനോരമ (78) അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ ഇന്നലെ രാത്രി വൈകിയായിരുന്നു അന്ത്യം. തമിഴിലും തെലുങ്കിലുമായി ആയിരത്തില്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്‌.അഞ്ച്‌ തെന്നിന്ത്യന്‍ മുഖ്യമന്ത്രിമാര്‍ക്കൊപ്പം അഭിനയിച്ചെന്ന അപൂര്‍വത മനോരമയ്‌ക്കുണ്ട്‌. 1937 മേയ്‌ 26നു ജനിച്ച മനോരമയുടെ ശരിയായ പേര്‌ ഗോപിശാന്ത എന്നായിരുന്നു. പത്മശ്രീ, മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം, തമിഴ്‌നാട്‌ സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരം എന്നിവയുള്‍പ്പെടെ നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്‌.